Celebs » Renji Panicker » Biography
ജീവചരിത്രം
മലയാളചലച്ചിത്ര രംഗത്തെ തിരക്കഥാകൃത്തും സംവിധായകനും നടനുമാണ്‌ രഞ്ചി പണിക്കര്‍. സ്ഫോടനാത്മകരമായ സംഭാഷണ രീതി ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. സുരേഷ് ഗോപി നായകനായ ഭരത്ചന്ദ്രൻ ഐ പി എസ് എന്ന സുപ്പർ ഹിറ്റ് ചിത്രം രഞ്ചി പണിക്കര്‍ ആണ് സംവിധാനം ചെയ്തത്. എന്നും എപ്പോഴും, പിക്കറ്റ് 43, ദൃശ്യം, മുന്നറിയിപ്പ്, ഓം ശാന്തി ഓശാന തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.