Celebs»Renjith lal»Biography

    രഞ്ജിത്ത് ലാല്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് രഞ്ജിത്ത് ലാല്‍. 1998ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദയ' എന്ന ചിത്രത്തിന്റെ സഹസംവിധായകനാണ്. 'എന്നിട്ടും', 'നവല്‍ എന്ന ജുവല്‍' എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍. ഡിനു ഡെന്നീസ്, കനിഹ, സിദ്ധാര്‍ത്ഥ ഭരതന്‍, സ്വര്‍ണമല്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'എന്നിട്ടും'. കനിഹയുടെ ആദ്യ മലയാള ചിത്രംകൂടിയാണിത്. ബാല്‍ക്കോ വിഷന്റെ ബാനറില്‍ സുരേഷ് ബി നായരാണ് ചിത്രം നിര്‍മ്മിച്ചത്. ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് 'നവല്‍ എന്ന ജുവല്‍.' 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍  ശ്വേതാ മേനോനെക്കൂടാതെ ഹോളിവുഡ് നടി റിം കദിം, ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് അദില്‍ ഹുസൈന്‍, അനു സിത്താര, സുധീര്‍ കരമന  എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. കേരളത്തിന്റെയും  ഇറാന്റെയും  സാംസ്‌കാരിക പശ്ചാത്തലത്തിലൂടെയാണ് നവല്‍ എന്ന ജുവല്‍ കഥ പറയുന്നത്. അമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളും സമകാലിക ലോകത്തിന്റെ രാഷ്ട്രീയവുമെല്ലാം ചിത്രത്തില്‍ വിഷയമാകുന്നു. ഇന്‍ഡസ് വാലി ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ രഞ്ജി ലാല്‍, സിറിയക് മാത്യു ആലഞ്ചേരില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X