റിനോഷ് ജോര്‍ജ്
Born on
റിനോഷ് ജോര്‍ജ് ജീവചരിത്രം
നടന്, റാപ്പര്‍, കണ്ടന്റ് ക്രിയേറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് റിനോഷ് ജോര്‍ജ്. ഐ ആം മല്ലു എന്ന റാപ്പ് സോങ്ങിലൂടെയാണ് റിനോഷ് ശ്രദ്ധിക്കപ്പെടുന്നത്. ബാംഗ്ലൂരിലാണ് റിനോഷ് ജനിച്ചതും വളര്‍ന്നതും. ഒരു കാലത്ത് യുട്യൂബില്‍ തരംഗം തീര്‍ത്ത ഐ ആം മല്ലു എന്ന സോങിന് നിലവില്‍ 95 ലക്ഷം വ്യൂസുണ്ട്.
2018ല്‍ പുറത്തിറങ്ങിയ നോണ്‍സണ്‍സ് ആണ് അഭിനയിച്ച ആദ്യ ചിത്രം. എം.സി ജിതിന് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്, ശ്രുതി രാമചന്ദ്രന് എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍. ഇന്ത്യയിലെ ആദ്യത്തെ ബിഎംഎക്സ് സൈക്കിളിങ്ങ് സിനിമയാണ് നോണ്‍സന്‍സ്. ചിത്രത്തില്‍ നായകകഥാപാത്രത്തെയായിരുന്നു റിനോഷ് അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചതും റിനോഷ് തന്നെയായിരുന്നു. വിനയ് ഫോര്‍ട്, ശ്രുതി രാമചന്ദ്രന് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.
ബിഗ് ബോസ് മലയാളം സീസണ് 5
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ് 5ലെ മത്സരാര്‍ത്ഥി കൂടിയാണ് റിനോഷ് ജോര്‍ജ്.