Celebs»Rohith V.S»Biography

    രോഹിത് വി.എസ് ജീവചരിത്രം

    ചലച്ചിത്രസംവിധായകനാണ് റോഹിത് വി.എസ്. അഡ്വഞ്ചേസ് ഓഫ് ഓമനക്കുട്ടന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ആസിഫ് അലി, ഭാവന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.സാധാരണ മലയാള ചിത്രങ്ങളില്‍ കാണാറുള്ള പതിവ് കഥപറച്ചില്‍ രീതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ  കഥ പറച്ചില്‍ രീതിയായിരുന്നു ചിത്രത്തിന്റേത്.

    2018ല്‍ പുറത്തിറങ്ങിയ ഇബ്ലീസ് ആണ് രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലി, മഡോണ  സെബാസ്റ്റ്യന്‍, ലാല്‍, സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മ്യൂസിക്കല്‍  കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. 1980കളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X