X
ഹോം » താരങ്ങള്‍ » റോജ രമണി » ജീവചരിത്രം
റോജ രമണി
Actress

റോജ രമണി ജീവചരിത്രം

പ്രശസ്ത മലയാളം-തമിഴ്‌ചലച്ചിത്ര നടിയാണ്‌ റോജ രമണി. തമിഴിൽ റോജാരമണി എന്നും മലയാളത്തിൽ ശോഭന എന്നും അക്കാലത്ത് അറിയപ്പെട്ടു. ആദ്യാകാലത്ത് ശോഭന എന്ന പേരിൽ മലയാളസിനിമയിൽ അറിയപ്പെട്ടിരുന്ന നടി അവർ‌ മാത്രമായിരുന്നു. 1966 ൽ അഞ്ചാമത്തെ വയസ്സിൽ തെലുങ്കു സിനിമയായ ഭക്ത പ്രഹ്ളാദ എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായി രംഗത്തെത്തി. ഒരു ആണ്കുട്ടിയായാണ് ആ സിനിമയിൽ അഭിനയിച്ചത്. 
 
ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഒറിയ ഭാക്ഷകളിലായി ഏകദേശം 300 ൽ അധികം സിനിമകളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. ഭക്തപ്രഹ്ലാദയുടെ ഹിന്ദി റിമേക്ക് ഉൾപ്പെടെ ഏതാനും ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. രാജേഷ്ഖന്ന, ജിതേന്ദ്ര, നൂതൻ എന്നവരോടൊപ്പം അഭിനയിച്ച അപ്‌നാ ദേശ്‌ എന്നിവയാണ് ഹിന്ദി ചിത്രങ്ങൾ.

400 ൽ അധികം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്, ഇന്റർ നാഷണൽ ചിൽഡ്രൺസ് ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഫിലിംഫെയർ അവാർഡ്, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ-ഇന്ത്യൻ പനോരമ അവാർഡ്, സീ ടിവി-കുടുംബം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+