Celebs»S Hareesh»Biography

    എസ് ഹരീഷ്‌ ജീവചരിത്രം

    പ്രശസ്ത ചെറുകഥാകൃത്താണ് എസ്.ഹരീഷ്. 1975ൽ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ജനിച്ചത്. രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ് ഹരീഷിന്റെ ആദം എന്ന പുസ്തകത്തിന് ലഭിച്ചു. 

    'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' ആധുനികോത്തര മലയാളിയുടെ ജാതിചിന്തയിലേക്ക് വിരൽ ചൂണ്ടുന്ന ചെറുകഥയാണ്. മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, ക്ഷേത്ര വിശ്വാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് പിൻവലിച്ചു.


    പുരസ്‌ക്കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം
    കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ്
    സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം
    തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം
    വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ്
    കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2019 ലെ പുരസ്‌കാരം - മീശ എന്ന കൃതിക്ക്
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X