Celebs»S Konnanatt»Biography

    എസ് കൊന്നനാട്ട്‌ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത കലാസംവിധായകനാണ് എസ് കൊന്നനാട്ട്. സ്വാമിനാഥന്‍ കൊന്നനാട്ട് എന്നാണ് യഥാര്‍ത്ഥ പേര്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മുടിയനായ പുത്രൻ (1961) എന്ന ചിത്രത്തിലൂടെ രംഗത്തു വന്ന എസ്. കൊന്നനാട്ട് പിന്നീട് 2003 വരെ സജീവമായിരുന്നു.  ഏകദേശം അഞ്ഞൂറിലധികം സിനിമകളുടെ കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 2003ൽ പി. ഗോപീകൃഷ്ണൻ സംവിധാനം ചെയ്ത ‘സൗദാമിനി’എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി കലാസംവിധാനം നിർവഹിച്ചത്.  

    കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ എസ്. കൊന്നനാട്ടും, കോഴിക്കോട് സ്വദേശിയായ ഹാസ്യനടൻ മാമുക്കോയയും അടുത്ത സുഹൃത്തുക്കളായിരുന്നു. നാടകരംഗത്തു നിന്നും സിനിമാരംഗത്തേക്കു പ്രവേശിച്ച മാമുക്കോയ 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത് പുറത്തു വന്ന സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രസ്തുത ചിത്രത്തിലേക്ക് മാമുക്കോയയെ നിർദ്ദേശിച്ചത് വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു. 2013 ജൂൺ 16-ാം തിയതി 88-ാമത്തെ വയസ്സിൽ അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X