Celebs»S. N. Swamy»Biography

    എസ് എന്‍ സ്വാമി ജീവചരിത്രം

    മലയാള ചലച്ചിത്രരംഗത്തെ പ്രശ്‌സത തിരക്കഥാകൃത്താണ് എസ് എന്‍ സ്വാമി. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ., നേരറിയാൻ സി.ബി.ഐ.), കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ. സംവിധായകൻ കെ. മധുവിനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത്. മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ സി.ബി.ഐ., പെരുമാൾ, മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹമാണ്

    മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ ഈയിടെ അഭിനയരംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇദ്ദേഹം തിക്കഥയെഴുതിയ സിനിമകളിൽ പ്രധാന കഥാപാത്രമായി ഏറ്റവും അധികം തവണ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടിയാണ്, 26 സനിമകളിൽ. ഇന്ത്യയിലെ തന്നെ മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ 10 സമിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അഭിനയിച്ച 2 സിനിമകൾക്കും സ്വാമി തിരക്കഥ എഴുതിയിട്ടുണ്ട്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X