സായ് പല്ലവി ജീവചരിത്രം
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അഭിനേത്രിയും നർത്തകിയുമാണ് സായ് പല്ലവി. 2015-ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി ചലച്ചിത്ര അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മലർ എന്ന കോളേജ് അധ്യാപികയുടെ വേഷമാണ് സായ് പല്ലവി ഈ ചിത്രത്തിൽ കൈകാര്യം ചെയ്തത്. നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നി താരങ്ങളാണ് പ്രേമം സിനിമയിലെ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തത്. സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് സായ് പല്ലവി അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. കലി,അതിരന് തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്ത