ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ചലച്ചിത്ര നടനാണ് സൈജു കുറുപ്പ്.അതിനു ശേഷം നിരവധി മലയാളചലച്ചിത്രങ്ങളിൽ നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച അറക്കല്‍ അബു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും മികച്ച പ്രകടനമാണ് സൈജു കാഴ്ചവെച്ചത്.മലയാള ചിത്രങ്ങള്‍ക്കുപുറമെ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2എന്നിവയാണ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.