Celebs»Sajan»Biography

    സാജൻ (സംവിധായകൻ) ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് സാജന്‍. എസ്. എന്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത തമ്പുരാട്ടി, സത്രത്തില്‍ ഒരു രാത്രി, ജെ വില്യംസ് സംവിധാനം ചെയ്ത മദാലസ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.1984ല്‍ കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ കൂട്ടിനിളം കിളി എന്ന ചിത്രം സംവിധാനം ചെയ്തു. അതേ വര്‍ഷം തന്നെ മധു, ശ്രീവിദ്യ,മമ്മൂട്ടി, എം ജി സോമന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചക്കരയുമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. 

    1985ല്‍ ഒരു നോക്കു കാണാന്‍, കണ്ടു കണ്ടറിഞ്ഞു, ആര്‍ച്ചന ആരാധന, ഉപഹാരം, അക്കച്ചീടെ കുഞ്ഞുവാവ, തമ്മില്‍ തമ്മില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1986ല്‍ സ്‌നേഹമുള്ള സിംഹം, ലൗ സ്‌റ്റോറി, നാളെ ഞങ്ങളുടെ വിവാഹം, ഗീതം, എന്നു നാഥന്റെ നിമ്മി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍, ഗീത തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗീതം എന്ന ചിത്രം സെന്റോര്‍ ആര്‍ട്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് എന്‍ സ്വാമിയാണ് നിര്‍മ്മിച്ചത്. 

    നിറഭേദങ്ങള്‍, നാളെ എന്നുണ്ടെങ്കില്‍, ആമിന ടെയിലേഴ്‌സ്, മിസ്റ്റര്‍ ആന്റ് മിസിസ്സ്, മംഗല്യസൂത്രം, ഒരു മുത്തം മണിമുത്തം എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. എസ് ഐ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത് 1986ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രിയംവദയ്‌ക്കൊരു പ്രണയഗീതം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X