സമുദ്രക്കനി
Born on 26 Apr 1973 (Age 50) 26 April 1973 (age 46)[1] Seithur, Rajapalayam, Tamil Nadu
സമുദ്രക്കനി ജീവചരിത്രം
പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് സമുദ്രക്കനി.ചെന്നൈയിലെ രാജപാളയം രാജൂസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ചെന്നൈയിലെ അംബേദ്‌കർ നിയമ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും കരസ്ഥമാക്കി.തുടർന്ന് ചില തമിഴ് ചലച്ചിത്രങ്ങളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നു.
1997-ൽ, സംവിധായകനായ കെ. വിജയനു കീഴിൽ സഹസംവിധായകനായി പ്രവർത്തിക്കാനാരംഭിച്ചു.തുടർന്ന് ഇയക്കുണർ ശിഖരം എന്നറിയപ്പെടുന്ന കെ. ബാലചന്ദറിന്റെ 100-ാം ചലച്ചിത്രമായ പാർത്താലേ പരവസത്തിൽ അദ്ദേഹത്തിനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു.ജയ ടി.വി.യിൽ സംപ്രേഷണം ചെയ്തിരുന്ന അണ്ണി എന്ന മെഗാ സീരിയലിലും ബാലചന്ദറിനോടൊപ്പം സമുദ്രക്കനി പ്രവർത്തിച്ചിട്ടുണ്ട്.
സുബ്രഹ്മണ്യപുരം എന്ന ചലച്ചിത്രത്തിലെ സമുദ്രക്കനിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതിനുശേഷമാണ് സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത നാടോടികൾ എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്.നാടോടികൾക്ക് മുൻപ് ഉന്നൈ ചരണടൈന്തേൻ, നെറഞ്ച മനസു, നാളോ എന്നീ ചലച്ചിത്രങ്ങളും സമുദ്രക്കനി സംവിധാനം ചെയ്തിരുന്നു. ഉന്നൈ ശരണടൈന്തേൻ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സമുദ്രക്കനിയ്ക്ക് ലഭിച്ചു.ഇതിനെത്തുടർന്ന് കാർത്തി നായകനായ പരുത്തിവീരൻ എന്ന ചലച്ചിത്രത്തിൽ അമീർ സുൽത്താന് കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
നടനും സംവിധായകനുമായ എം. ശശികുമാർ സംവിധാനം ചെയ്ത സുബ്രഹ്മണ്യപുരം എന്ന ചലച്ചിത്രത്തിൽ പ്രധാന വേഷമായിരുന്നു സമുദ്രക്കനി അവതരിപ്പിച്ചത്.തുടർന്ന് എം. ശശികുമാറിന്റെ അടുത്ത ചലച്ചിത്രമായ ഈശനിലും അഭിനയിച്ചു.2016-ൽ മികച്ച വിദേശഭാഷാ ചിത്രത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വിസാരണൈ എന്ന ചിത്രത്തിൽ അഭിനയിച്ചു.ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സമുദ്രക്കനി അവതരിപ്പിച്ചത്.ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, മികച്ച സ്വഭാവനടനുള്ള ആനന്ദവികടൻ ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.