Celebs»Shaiju Anthikkad»Biography

    ഷൈജു അന്തിക്കാട് ജീവചരിത്രം

    ചലച്ചിത്ര-നാടക സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഷൈജു അന്തിക്കാട്. 1976 ഒക്ടോബര്‍ 5ന് തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് ജനിച്ചു. പുത്തന്‍പീടിക സെന്റ് ആന്റണി സ്‌ക്കൂള്‍, തൃശ്ശൂര്‍ ശ്രീ കേരള വര്‍മ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഷേക്‌സ്പിയര്‍ എംഎ മലയാളം, ഒരു ബ്ലാക്ക് ആന്റെ വൈറ്റ് കുടുംബം, സീന്‍ ഒന്ന്, നമ്മുടെ വീട്, ഹണി ബീ 2.5 എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.2014ല്‍ പ്രദര്‍ശനത്തിനെത്തിയ സലാം കാശ്മീര്‍, ഉത്സാഹ കമ്മിറ്റി എന്നിവയാണ് തിരക്കഥ രചിച്ചച്ച ചിത്രങ്ങള്‍. നീലക്കുയില്‍, ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍, ഒരു ദേശം നുണ പറയുന്നു, ഞായറാഴ്ച എന്നിവയാണ് സംവിധാനം ചെയ്ത നാടകങ്ങള്‍. ഞായറാഴ്ച എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടക മത്സരത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. കൂടാതെ ആ വര്‍ഷത്തെ മികച്ച നാടകം, നടി എന്നീ അവാര്‍ഡുകളും ആ നാടകത്തിനു ലഭിച്ചിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X