Celebs»Shaji Padoor»Biography

    ഷാജി പാടൂര്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ഷാജി പാടൂര്‍. സഹസംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ച ഷാജി പാടൂര്‍ ജോഷി സംവിധാനം ചെയ്യ്ത വാഴുന്നോര്‍, മാമ്പഴക്കാലം, രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യ്ത രൗദ്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. റണ്‍വേ, പോത്തന്‍വാവ, നസ്രാണി, ജൂലൈ 4, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു. കൂടാതെ പോക്കിരി രാജ, രാജാധി രാജ, മാസ്റ്റര്‍പീസ്, രാമലീല, കസബ, ദി ലാസ്റ്റ് സപ്പര്‍, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. 2018ല്‍  അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിന് ഹനീഫ് അദേനിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കനിഹ, അന്‍സണ്‍ പോള്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ടേക്ക് ഓഫ് എന്ന സിനിമയുടെ സംവിധായകനും എഡിറ്ററുമായ മഹേഷ് നാരയണനും സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിര്‍മ്മിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X