Celebs»Shajil Rajagopal»Biography

    ഷാജി രാജഗോപാൽ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഷാജി രാജഗോപാൽ. ശിക്കാര്‍, ശിഖാമണി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിച്ച് 2010ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ശിക്കാര്‍. മോഹന്‍ലാല്‍, തമിഴ്ചലച്ചിത്രതാരം സമുദ്രകനി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലോറി ഡ്രൈവര്‍ ബലരാമന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്. ചെമ്പന്‍ വിനോദ് ജോസ്, മൃദുല മുരളി, ജെ ഡി ചക്രവര്‍ത്തി, മുകേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ശിഖാമണി. തിരുപ്പൂരിലെ കാടുകളില്‍ ജീവിച്ചിരുന്ന ശിഖാമണിയെന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രത്തിന് പ്രചോദനമായത്. ശ്രീരാജ് സിനിമയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X