X
ശങ്കർ മഹാദേവൻ
Singer/Music Director

ശങ്കർ മഹാദേവൻ ജീവചരിത്രം

പ്രശസ്ത്ത പിന്നണിഗായകനും ഗാനരചയിതാവുമാണ്‌ ശങ്കർ മഹാദേവൻ. തമിഴ് ചലച്ചിത്രരംഗത്തെ മികവുറ്റ ഒരു സംഗീതജ്ഞനായ ഇദ്ദേഹം, ബോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകുന്ന ശങ്കർ-ഇഹ്സാൻ-ലോയ് ത്രയത്തിന്റെ ഭാഗമാണ്‌. പാലക്കാട് നിന്നുള്ള ഒരു അയ്യർ കുടുബാംഗമായ ശങ്കർ മഹാദേവൻ, ജനിച്ചതും വളർന്നതും മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ചെമ്പൂരിലാണ്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും കർണ്ണാടിക് സംഗീതവും ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കർ തന്റെ അഞ്ചാം വയസ്സിൽ വീണ വായിക്കാൻ തുടങ്ങി. ഭീംസൺ ജോഷിയും ലതാമങ്കേഷക്കറും ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിൽ വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു. സോഫ്റ്റ്‌വെയർ എൻ‌ജിനിയറായി ഒറാക്കിൾ കോർപറേഷനിൽ ജോലിചെയ്ത ശങ്കർ സംഗീതമാണ്‌ തന്റെ മേഖല എന്ന് തിരിച്ചറിഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. എ ആർ റഹ്മാനുമായുള്ള 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌ ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരമാണ്‌ പിന്നണി ഗായകനെന്ന നിലയിൽ ശങ്കറിന്‌ ലഭിക്കുന്ന ആദ്യ പുർസ്കാരം. സീ ടി വിയുടെ സംഗീത റിയാലിറ്റി ഷൊ ആയ സ രി ഗ മ പ ചാലഞ്ച് 2009-ൽ ശങ്കർ ഉപദേശകനായി പ്രവർത്തിക്കുന്നു.
 
 
 
 
 
 
 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+