ഷിംജിത്ത് ശിവന്‍ ജീവചരിത്രം

  മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് ഷിംജിത്ത് ശിവന്‍.കൊല്ലം പുതിയറയിലെ ശിവത്തില്‍ വി കെ സിവന്‍, സംഗമി ശിവന്‍ എന്നിവരാണ് മാതാപിതാക്കള്‍.കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ എ ട്രിബ്യൂട്ട് ടു കേരള എന്ന ഗാനത്തിലൂടെയാണ് സംഗീത ലോകത്ത് ശ്രദ്ധ നേടുന്നത്.കോഴിക്കോടന്‍ ഹല്‍വ എന്ന മ്യൂസ്‌ക് ബാന്‍ഡിന്റെ പ്രഥമ സംരംഭമായിരുന്നു അത്.
   
  പിന്നീട് ചലച്ചിത്രരംഗത്തുനിന്നും നിരവധി അവസരങ്ങള്‍ ഈ കലാകാരനെ തേടിയെത്തി.മട്ടാഞ്ചേരി,ശ്രീഹള്ളി,ടേക്ക് ഇറ്റ് ഈസ്,ഇത്തിരി വെട്ടം തുടങ്ങി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

  2017ല്‍ സ്വാതന്ത്ര്യത്തിന്റെ 71ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ദൂരദര്‍ശന്‍ ഒരുക്കിയ ദേശഭക്തിഗാനങ്ങളില്‍ നാല് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയതും ഷിംജിത്താണ്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X