Celebs»Sibi-Udayan»Biography

    സിബി-ഉദയന്‍ ജീവചരിത്രം

    മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളാണ് സിബി, ഉദയന്‍ ടീം.ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.ഈ ചിത്രത്തിനുശേഷം മാട്ടുപെട്ടി മച്ചാന്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി.ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെ ഇരുവരും ദിലീപിന്റെ സ്വന്തം തിരക്കാഥകൃത്തുക്കളായി.സി ഐഡി മൂസ,റണ്‍വേ,കൊച്ചിരാജാവ്, ലയണ്‍,ജൂലൈ നാല്,മായാമോഹിനി എന്നിവ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു.തുറപ്പുഗുലാന്‍, പോക്കിരിരാജ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥയും ഈ കൂട്ടുകെട്ടിന്റേതാണ്.മലയാളത്തിലെ എക്കാലത്തെയും മിക ഹിറ്റ് ചിത്രമായ ട്വന്റി 20യുടെ തിരക്കഥയും ഇവരുടേതാണ്.കോമഡി ,ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും ചിത്രങ്ങള്‍ മികച്ച വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനാണ് ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം.ഈ ചിത്രത്തിനുശേഷം  ഈ കൂട്ടുകെട്ട് പിരിഞ്ഞു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X