സിദ്ധിഖ് പറവൂര്‍
സിദ്ധിഖ് പറവൂര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സിദ്ധിഖ് പറവൂര്‍. ചലച്ചിത്ര സംവിധായകനാണ് സിദ്ധിഖ് പറവൂര്‍. 2014ല്‍ നിലാവുറങ്ങുമ്പോള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. നിഷില്‍,ശ്രീനി കൊടുങ്ങല്ലൂര്‍,രജിത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2015ല്‍ കസ്തൂര്‍ബ എന്ന ചിത്രം നിര്‍മ്മിച്ചു. ടി.എസ് രാജു, ബിന്‍സാല്‍ ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മുസ്രീസ് മൂവീസിന്റെ ബാനറില്‍ സിദ്ധിഖ് കൊച്ചിക്കാരന്‍ വടക്കേവീട്ടില്‍, ജെയ്‌സി എന്‍ പറവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം 2018ല്‍ കന്യാവനങ്ങള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഇന്ത്യന്‍ സമാന്തര സിനിമ ചരിത്രത്തിലെ ആദ്യ ത്രീഡി സ്റ്റീരിയോ സ്‌കോപ്പ് സിനിമയാണിത്. പി.കെ ബിജു രജിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരാലംബരും അശരണരുമായ അവിവിഹാതിരായ സ്ത്രീകളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. കൊല്‍ക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപെട്ടിരുന്നു.