സിത്താര കൃഷ്ണകുമാർ ജീവചരിത്രം

    ചലച്ചിത്ര പിന്നണിഗായികയാണ് സിതാര കൃഷ്ണകുമാര്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായി ജനിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് സ്‌കൂള്‍, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നോടിയിട്ടുണ്ട്.

    പാലാ സി.കെ. രാമചന്ദ്രന്‍, ഉസ്താദ് ഫയാസ് ഖാന്‍, വിജയസേനന്‍, രാമനാട്ടുകര സതീശന്‍ എന്നിവരാണ് സംഗീതത്തിലെ ഗുരുക്കന്മാര്‍. ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. കെരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടിവിയുടെ വോയ്‌സ് 2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. 

    അവാര്‍ഡുകള്‍
    കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 - മികച്ച ഗായിക (കാണെക്കാണെ)
    മികച്ച പിന്നണിഗായികയ്ക്കുള്ള 2012 ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം (സെല്ലുലോയ്ഡ്)


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X