സോന ഓലിക്കൽ
Born on
സോന ഓലിക്കൽ ജീവചരിത്രം
ചലച്ചിത്ര നടിയാണ് സോന ഓലിക്കല്‍. എറണാകുളമാണ് സ്വദേശം. സ്ക്കൂള്, കോളേജ് പഠനത്തിനുശേഷം ഓസ്ട്രേലിയയിലെ ലാറ്റ്രോബ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഓര്ത്തോപ്റ്റിക്സില് ബിരുദാനന്തര ബിരുദം നേടി.
സ്ക്കൂള് പഠന കാലത്ത് തന്നെ കലാരംഗത്ത് സജീവം. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായ സോനയുടെ ഷോര്‍ട്ട് വീഡിയോകള്‍ കണ്ടാണ് സിനിമയിലേക്ക് ക്ഷണം വരുന്നത്. ഷെയിന്‍ നിഗം നായകനായി എത്തിയ 'വെയില്' ആണ് അഭിനയിച്ച പ്രധാന ചിത്രം. പിന്നീട് ആന്റണി വര്‍ഗീസ് നായകനായി എത്തിയ 'ഓ മേരി ലൈല' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.