ചലച്ചിത്രനടനും സംവിധായകനുമാണ് സൗബിന്‍ സാഹിര്‍.സഹ സംവിധായകനായാണ് സിനിമയിലേക്ക് കടന്നുവരുന്നത്.ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്പ്പിന്‍ എന്ന കഥാപാത്രം സൗബിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കി.
5 സുന്ദരികള്‍,അന്നയും റസൂലും, മസാല റിപ്പബ്ലിക്ക്,കടല്‍ കടന്നൊരു മാത്തുക്കുട്ടി, ഇയ്യോബിന്റെ പുസ്തകം, പ്രേമം, റാണി പത്മിനി, ചാര്‍ലി, ഹലോ നമസ്‌തെ, മഹേഷിന്റെ പ്രതികാരം, കലി,സുഡാനി ഫ്രം നൈജീരിയ,കുമ്പളങ്ങി നൈറ്റ്സ്,വൈറസ്,അമ്പിളി,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25,ട്രാൻസ് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
സൗബിന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രം പറവയാണ്.സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ജാഫര്‍ ഇടുക്കി, ഷൈന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും പറവയ്ക്ക് ലഭിച്ചത്.