X
ശ്രുതി ഹരിഹരൻ

ശ്രുതി ഹരിഹരൻ ജീവചരിത്രം

തെന്നിന്ത്യൻ നായികയായ ശ്രുതി ഹരിഹരൻ. 2012 ലാണ് സിനിമാക്കമ്പനി എന്ന മലയാള സിനിമയിലൂടെ സിനിമയിൽ വന്നത്. എങ്കിലും തമിഴിലും കന്നടയിലുമാണ് കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. 

തമിഴ് നാട്ടിൽ ജനിച്ച ശ്രുതി വളർന്നത് ബാംഗ്ലൂരിലാണ്. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎം പൂർത്തിയാക്കിയ ശ്രുതി നൃത്തത്തിൽ തന്റെ കരിയർ തുടരാനായിരുന്നു തീരുമാനിച്ചത്.

പിന്നീട് കൊറിയോഗ്രാഫർ ഇമ്രാൻ സർദാരിയയുടെ  ഡാൻസ് ട്രൂപ്പിൽ ചേർന്ന് കന്നഡ സിനിമയിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി തുടർന്നു. മൂന്ന് വർഷത്തോളം ബാക്ഗ്രൗണ്ട് ഡാൻസറായും കന്നഡ സിനിമയിൽ തുടർന്നു. 

സിനിമ കമ്പനിയെ കൂടാതെ തെക്കു തെക്കൊരു ദേശത്തു, കോൾ മി അറ്റ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. ലൂസിയ എന്ന കന്നഡ സിനിമയിൽ പ്രധാന വേഷം ചെയ്തു. നെരുങ്ങി വാ മുത്തമിടാതെ എന്ന സിനിമയാണ് ശ്രുതിയുടെ ആദ്യ തമിഴ് ചിത്രം. ഒടുവിൽ സോളോ എന്ന സിനിമയിൽ വീണ്ടും മലയാള സിനിമയിലേക്കു തിരിച്ചുവന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+