X
ഹോം » താരങ്ങള്‍ » ശിവദ നായർ » ജീവചരിത്രം
ശിവദ നായർ
Actress

ശിവദ നായർ ജീവചരിത്രം

ചലച്ചിത്ര നടിയാണ് ശിവദ. 1986 ഏപ്രില്‍ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ജനനം. തമിഴ്- മലയാളം ചലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ചാംവയസ്സില്‍ ശിവദയുടെ കുടുംബം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി. വിശ്വജോതി സിഎംഐ പബ്ലിക് സ്‌കൂള്‍ , ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനയറിങ്ങ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 

2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ്  ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്. ആ ചിത്രത്തിനു ശേഷം ശിവദ ഏറെ കാലം ചാനല്‍ പരിപാടികളില്‍ അവതാരകയായിരുന്നു. പിന്നീട് 2011ല്‍ ഫാസില്‍ ചിത്രമായ ലിവിങ്ങ് ടു ഗെദര്‍ ന്നെ ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. അതിനുശേഷം തമിഴ്‌സിനിമകളില്‍  ആഭിനയിച്ചു. 2015ല്‍ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തില്‍ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് ശിവദയായിരുന്നു. ചിത്രത്തിലെ അഭിനയം  മികച്ചതായിരുന്നു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. 




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+