സ്വാതി നാരായണന്
Born on 13 Dec 1990 (Age 34) ernamkulam, kerala
സ്വാതി നാരായണന് ജീവചരിത്രം
മലയാള ചലചിത്ര നടിയാണ് സ്വാതി നാരായണന്. ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ് സ്വാതി. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ നാരായണന് നമ്പൂതിരിയുടെയും വാസിനിയുടെയും മകളായി ജനിച്ചു. വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്താണ് സിനിമയില്‍ കടന്നു വരുന്നത്. രജ്ഞിത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധി വാല്മീക്കം എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. നാലു വയസ്സു മുതല്‍ നൃത്തം പഠിക്കാന്‍ ആരംഭിച്ചു. മാമ്പഴം എന്ന റിയാലിറ്റിയില്‍ പങ്കെടുത്തിട്ടുണ്ട്.