X
ഹോം » താരങ്ങള്‍ » ടി എ റസാഖ് » ജീവചരിത്രം
ടി എ റസാഖ്
Screenplay Writer/Story Writer

ടി എ റസാഖ് ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് ടി എ റസാഖ്‌. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ തുറക്കലിൽ ടി.എ.ബാപ്പു, വാഴയിൽ ഖദീജ ദമ്പതികളുടെ മൂത്ത മകനായി 1958 ഏപ്രിൽ 25-ന് ജനിച്ചു. കൊളത്തൂർ എഎംഎൽപി സ്‌കൂൾ, കൊണ്ടോട്ടി ഗവൺമെന്റ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്‌കൂൾ കാലത്തുതന്നെ നാടകപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പിൽക്കാലത്ത് 'വര' എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി. കെഎസ്ആർടിസിയിൽ ക്ലർക്കായ് കുറച്ചു കാലം ജോലി ചെയ്തു. 

1987 ൽ ധ്വനി എന്ന സിനിമയിൽ സംവിധായകൻ എ.ടി.അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയത്. പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറിയ അദ്ദേഹം സിബി മലയിൽ, കമൽ, ജയരാജ്, ജി.എസ്.വിജയൻ, വി.എം.വിനു തുടങ്ങിയവർക്കായി തിരക്കഥകൾ രചിച്ചു. 1991 ൽ വിഷ്ണുലോകം എന്ന ചലച്ചിത്രത്തിനാണ് അദ്ദേഹം ആദ്യം കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. 2016ൽ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതിയ ചിത്രം. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് അദ്ദേഹത്തിന്റെ അനുജനായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് 2016 ഓഗസ്റ്റ് 15ന്‌ അന്തരിച്ചു. പരേതയായ ഖൈറുന്നീസ, ഷാഹിദ എന്നിവരായിരുന്നു ഭാര്യമാർ. നാല് മക്കളുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+