മലയാളത്തിലെ യുവനടന്മാരില്‍ പ്രശസ്തനാണ് ഉണ്ണി മുകുന്ദൻ (കൃഷ്ണാ മുകുന്ദൻ). കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.2013ല്‍ ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2014ല്‍ ദി ലാസ്റ്റ് സപ്പര്‍,വിക്രമാദിത്യന്‍,രാജാധിരാജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.2015ല്‍ ഫയര്‍മാന്‍,സാമ്രാജ്യം 2,ഒരു വടക്കന്‍ സെല്‍ഫി,കെഎല്‍ 10 പത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2016ല്‍ സ്‌റ്റെല്‍,കാറ്റും മഴയും,ഒരു മുറൈയ് വന്ത് പാര്‍ത്തായാ,ജനത ഗ്യാരേജ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2017ല്‍ അവരുടെ രാവുകള്‍,ക്ലിന്റ്, തരംഗം,മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.2018ല്‍ നായകനായി എത്തിയ ഭാഗമതി (തമിഴ്-തെലുങ്ക്)ഇര, ചാണക്യതന്ത്രം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2019ല്‍ പുറത്തിറങ്ങിയ മാമാങ്കം എന്ന ചിത്രത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2011-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-ബോംബെ മാര്‍ച്ച് 12
2011-ഏഷ്യാവിഷന്‍ മൂവി അവാര്‍ഡ്-മികച്ച പുതുമുഖതാരം-ബോംബെ മാര്‍ച്ച് 12
2011-വനിത ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-ബോംബെ മാര്‍ച്ച് 12
2011-ജയ്ഹിന്ദ് ടിവി ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-ബോംബെ മാര്‍ച്ച് 12
2011-അമൃത ടിവി ഫിലിം അവാര്‍ഡ്-മികചച് പുതുമുഖനടന്‍-ബോംബെ മാര്‍ച്ച് 12
2017-ആനന്ദ് ടിവി അവാര്‍ഡ് 2017 യു.കെ-യൂത്ത് ഐക്കണ്‍-അച്ചായന്‍സ്
2017-റെഡ് എഫ്എം മലയാളം മ്യൂസിക് അവാര്‍ഡ്-ബെസ്റ്റ് സ്റ്റാര്‍ സിംഗര്‍
2017-രാമു കാര്യാട്ട് മൂവി അവാര്‍ഡ്-മികച്ച നടന്‍-ക്ലിന്റ്