വിദ്യാസാഗര്‍ ജീവചരിത്രം

  പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീത സംവിധായകനാണ് വിദ്യാസഗര്‍.1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എൻ അൻപേ എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംവിധായകനായി.പക്ഷേ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 1993-96 കാലഘട്ടത്തിൽ തെലുങ്ക് സിനിമയിൽ ചേക്കേറിയ വിദ്യാസാഗർ അവിടത്തെ മുൻ‌നിര സംഗീതസംവിധായകനായി മാറി.
   
  1994-95 ൽ തമിഴ് സംവിധായകനും നടനുമായ അർജ്ജുൻ അദ്ദേഹത്തെ വീണ്ടും തമിഴിൽ കൊണ്ടുവന്നു.അർജ്ജുന് വേണ്ടി കർണ്ണ, സുഭാഷ് എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു.നല്ല മെലഡി ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് സംഗീതസംവിധായകൻ ശ്രദ്ധിക്കപ്പെട്ടില്ല. 
   
  അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. മനോഹരമായ ഒരു മെലഡി ഗാനമെങ്കിലും ഇല്ലാതെ ഒരു ചിത്രവും മലയാളത്തിൽ അദ്ദേഹം ചെയ്തിട്ടില്ല.അഴകിയ രാവണൻ, പ്രണയവർണ്ണങ്ങൾ, നിറം, സമ്മർ ഇൻ ബത്‌ലേഹം, കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റി.സ്വരാഭിഷേകം എന്ന തെലുഗു ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനത്തിനുള്ള 2005-ലെ ദേശീയപുരസ്കാരം ലഭിച്ചു. 
   
   
   
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X