വിഗ്നേഷ് ശിവന്
Born on
വിഗ്നേഷ് ശിവന് ജീവചരിത്രം
സംവിധായകന്, അഭിനേതാവ്, ഗായകന് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിഗ്നേഷ് ശിവന്. 2007ല്‍ സിവി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2012ല്‍ പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്യ്തു. 2014ല്‍ വേലയില്ലാ പട്ടദാരി എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2015ല്‍ നാനും റൗഡിതാന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.
2018ല്‍ സൂര്യയെ നായകനാക്കി താന സേര്‍ന്ത കൂട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. സൂര്യയും വിഗ്നേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയിലെ ഗാനങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കൂടാതെ പോടാ പോടി, വണക്കം ചെന്നൈ, യെന്നെ അറിന്താല്‍, മാരി, നാനും റൗഡി താന്‍, വിക്രം വേദ, താന സേര്‍ന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങളില്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.