Celebs»Vineeth Kumar»Biography

    വിനീത് കുമാര്‍ ജീവചരിത്രം

    ഒരു മലയാളചലച്ചിത്ര നടനാണ്‌ വിനീത് കുമാർ. 1988-ൽ പുറത്തിറങ്ങിയ 'പഠിപ്പുര' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് വിനീത് സിനിമാ രംഗത്ത് എത്തുന്നത്. പിന്നീട് 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബാല്യകാലം അവതരിപ്പിച്ചു. സിബി മലയിലിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ 'ദേവദൂതൻ' എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച നിഖിൽ മഹേശ്വർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

    പ്രണയമണിത്തൂവൽ, കണ്മഷി, അഴകിയ രാവണൻ, അപരിചിതൻ, നേരറിയാൻ സി ബി ഐ തുടങ്ങി 40-തിൽ ഏറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം വിനീതിന് ലഭിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയാണ് സ്വദേശം. ഫഹദ് ഫാസിലിനെ നായകനാക്കി 'അയാൾ ഞാനല്ല' എന്ന ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിനീത് ഇപ്പോൾ. 



     




     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X