Celebs»VM Anil»Biography

    വി എം അനില്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് വി എം അനില്‍. 2017ല്‍ ഒന്‍പതാം വളവിനപ്പുറം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.  കോമഡി ഷോകളിലൂടെ പ്രശസ്തരായ കോഴിക്കോട്ടുകാരായ നിര്‍മ്മല്‍ പാലാഴി, കബീര്‍, സാദിഖ്, ഷൈജു പേരാമ്പ്ര, പ്രദീപ് എന്നിവരാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കോഴിക്കോട് നിന്നും കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്യുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുഹൃത്തിനെ ചതിച്ച പെണ്ണിനോടുള്ള പ്രതികാരവുമായി യാത്ര തിരിക്കുന്ന സുഹൃത്തുക്കള്‍ കര്‍ണ്ണാടകയില്‍ ഒരു ദുരന്തത്തില്‍ അകപ്പെടുന്നതും  തുടര്‍ന്ന് അവര്‍ രക്ഷപെടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ജോയ് മാത്യു, മാമുക്കോയ, ശശി കലിംഗ, ഹരീഷ് പേരടി, നിര്‍മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, ജെന്നിഫര്‍ ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലക്ഷ്മി നാരായണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ 2004ല്‍ പ്രദര്‍ശനത്തിനെത്തിയ വേഷം, 2007ല്‍ പ്രദര്‍ശനത്തിനെത്തിയ കഥ പറയുമ്പോള്‍ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X