ഹരി നാരായണനും, രവി നാരായണനും ഇരട്ട സഹോദരൻമാരാണ്. സര്‍ജനായ ഹരി നാരായണൻ ഒരു കാര്‍ ആക്‌സിഡന്റില്‍ കൊല്ലപ്പെടുന്നു. ഇതറിഞ്ഞ് രവി നാരായണന്‍ ഉടന്‍ ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. രക്ഷപെടുന്ന രവി ഹരിയായി സ്വയം മാറുന്നു. ഹരിയുടെ ഐഡന്റിറ്റി ഇവരുടെ അച്ഛനും ബംഗളുരുവിലെ വന്‍ കോര്‍പറേറ്റുമായ പിള്ള മറച്ചുവയ്ക്കുന്നു. രവിയെക്കൂടി നഷ്ടപ്പെടാതിരിക്കാനുള്ള കരുതലാണിത്. യൂസഫ് മരയ്ക്കാര്‍ (ഫഹദ് ഹസിൽ) എന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ഈ പ്രശ്നത്തിൽ ഇടപെടുന്നതോടെ സംഭവത്തിന് ക്രിമിനല്‍ സ്വഭാവം കൈവരുന്നു. ഹരിയായി മാറുന്ന രവിയുടെ ജീവിതവും, ഇതിലെ ദുരൂഹതയും കണ്ടെത്താനുള്ള യൂസഫിന്റെ ശ്രമങ്ങൾ പലപ്പോഴായി പരാജയപ്പെടുന്നു. മുരളീഗോപി എന്ന നടന്റെ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഹരി, രവി എന്നീ ഇരട്ടസഹോദരന്മാരുടെ വേഷത്തിലെത്തുന്നത് മുരളീഗോപിയാണ്.
** Note :
കുറിപ്പ്: വണ്‍ ബൈ ടു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.