നവാഗത സംവിധായകരായ ആര്‍ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് 32ാം അദ്ധ്യായം 23ാം വാക്യം. ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യ, മിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം ജെമിന്‍ ജാം. അനു എലിസബlത്ത് ജോസ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.സച്ചിന്‍ വാര്യര്‍, നജീം അര്‍ഷാദ്, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലാല്‍, സുനില്‍ സുഖദ, ശശി കലിംഗ, രാഹുല്‍ കാര്‍ത്തിക് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 7ജി സിനിമാസിന്റെ ബാനറില്‍ വിജീഷ് വെള്ളറങ്ങര, ലക്ഷ്മി ജി നായര്‍, റസാക്ക് പക്കിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: 32ാം അദ്ധ്യായം 23ാം വാക്യം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.