വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ആദ്യരാത്രി.വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജിബു ജേക്കബ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആദ്യരാത്രി.
ഒരു കല്യാണബ്രോക്കറുടെ വേഷത്തിലാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്.അനശ്വര രാജനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.മനോജ് ഗിന്നസ്,അജു വര്‍ഗീസ്,വിജയരാഘവന്‍,വിനോദ് കെടാമംഗം,നസീര്‍ സംക്രാന്തി,പ്രശാന്ത് മുഹമ്മ,പൗളി വത്സന്‍,മാല പാര്‍വതി,വീണ നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.സംഗീതം ബിജിബാലും ഛായാഗ്രഹണം ശ്രീജിത്ത് നായരും നിര്‍വ്വഹിക്കുന്നു.സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
** Note :
കുറിപ്പ്: ആദ്യരാത്രി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.