ആട് 2 കഥ/ സംഭവവിവരണം

    2015ല്‍ പ്രദര്‍ശനത്തിനെത്തിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ആട് 2. 7ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    വടം വലി മത്സരത്തില്‍ ജയിച്ച ഷാജി പാപ്പാനും കൂട്ടര്‍ക്കും ഒരു മുട്ടനാടിനെ ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം അവതരിപ്പിച്ചത്. ജയസൂര്യയാണ് ചിത്രത്തില്‍ ഷാജി പാപ്പനായി അഭിനയിച്ചത്.എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയം കണ്ടിരിന്നില്ല.എന്നാല്‍ പ്രദര്‍ശനത്തിനെത്തുന്നതിനു മുന്‍പുതന്നെ ആട് 2  ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. 

    ചിത്രത്തിലെ ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പന്‍ എന്ന കഥാപാത്രം ഉപയോഗിച്ച മുണ്ടുകളാണ് ചര്‍ച്ചയ്ക്കു കാരണമായത്.ഷാജി പാപ്പന്‍ മുണ്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും, ആഘോഷിക്കുകയും ചെയ്തിരുന്നു.ആടിന്റെ ആദ്യഭാഗത്ത് കറുപ്പു നിറത്തിലുള്ള ജുമ്പയും ചുവപ്പു നിറത്തിലുള്ള മുണ്ടുമായിരുന്നെങ്കില്‍ രണ്ടാംഭാഗത്ത് കറുപ്പും ചുവപ്പും പിങ്കും ബ്രണും നിറങ്ങളിലുമുള്ള മുണ്ടുകളാണ് ഷാജിപാപ്പാന്‍ ഉപയോഗിച്ചത്. ചിത്രത്തില്‍ കോസ്റ്റിയൂമുകള്‍ ഡിസൈന്‍ ചെയ്തത് ജയസൂര്യയുടെ ഭാര്യ സരിതയാണ്. 

    ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ്  പ്രധാന താരങ്ങള്‍. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം വിഷ്ണു നാരായണന്‍, ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.ചിത്രത്തിന്റെ ഒന്നാഭാഗത്തിന് ലഭിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് ആട് 2വിന് ലഭിച്ചത്.
    **Note:Hey! Would you like to share the story of the movie ആട് 2 with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X