മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ കോമഡി ചിത്രം ആകാശഗംഗയുടെ രണ്ടാംഭാഗമാണ് ആകാശഗംഗ 2.വിനയന്‍ സവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക.വിനയൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്.
ദിവ്യഉണ്ണി അഭിനയിച്ച മായതമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ 2 പറയുന്നത്.മുംബൈ സ്വദേശിനിയായ ആതിരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ആതിരയുടെ അച്ഛന് ഉണ്ണികൃഷ്ണ വര്‍മയായി റിയാസ് എത്തുന്നു.
ശ്രീനാഥ് ഭാസി,വിഷ്ണു വിനയ്,വിഷ്ണു ഗോവിന്ദ്,സലിം കുമാര്‍,ഹരീഷ് കണാരന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,രാജാമണി,ഹരീഷ് പേരടി,സുനില്‍ സുഗത,ഇടവേള ബാബു,റിയാസ്,സാജു കൊടിയന്‍,നസീര്‍ സംക്രാന്തി,രമ്യ കൃഷ്ണന്‍,പ്രവീണ,തെസ്‌നി ഖാന്‍,വത്സല മേനോന്‍,ശരണ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.പ്രകാശ് കുട്ടി ക്യാമറയും ബിജിബാല്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.
** Note :
കുറിപ്പ്: ആകാശഗംഗ 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.