ജയറാം, രമ്യ നമ്പീശൻ, സായി കുമാർ, സലീം കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് സ്വാഗത് ഫിലിംസിന്റെ ബാനറിൽ സമദ് മങ്കട നിർമ്മിച്ച് ജയരാജ് സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് ആനച്ചന്തം.2006 ഓഗസ്റ്റ് 4-ന് പ്രദർശനത്തിനിറങ്ങിയ ഈ ചിത്രം അരോമ മൂവീസ് വിതരണം ചെയ്തിരിക്കുന്നു.സുധീഷ് ജോൺ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.പി.സി. അരവിന്ദൻ, കാനേഷ് പുനൂർ എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജെയ്‌സൻ ജെ. നായർ.ജെയ്‌സൻ ജെ. നായർ, എന്ന സംഗീതസംവിധായകന്റെ ആദ്യചിത്രമായിരുന്നു ആനച്ചന്തം.പശ്ചാത്തലസംഗീതം നിർവ്വഹിച്ചത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് മ്യൂസിക് സോൺ.
** Note :
കുറിപ്പ്: ആനച്ചന്തം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.