മാർട്ടിൻ പറക്കാട്ടിൽ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ABCD. ദുല്‍ക്കര്‍ സൽമാൻ, അപര്‍ണ്ണ ഗോപിനാഥ്, ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വിദേശത്ത് ജനിച്ചു വളർന്ന മലയാളികളായ രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുനത്. അമേരിക്കയിൽ ജനിച്ചു വളർന്ന ഒരു ചെറുപ്പക്കാരനാണ് ജോണ്‍സ് (ദുല്‍ക്കര്‍ സൽമാൻ). ഒരു പ്രിത്യേക സാഹചര്യത്തിൽ കൂട്ടുകാരനായ കോരയോടൊപ്പം (ജേക്കബ് ഗ്രിഗറി) അയാൾ കേരളത്തിലേക്ക് വരുന്നു. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടും, മാന്യമായ പെരുമാറ്റം കൊണ്ടും അവർ കേരളത്തിൽ താരങ്ങളായി മാറുന്നു. മധുമിത എന്ന കഥാപാത്രത്തെ അപര്‍ണ്ണ ഗോപിനാഥ് അവതരിപ്പിക്കുന്നു. നിരവതി നർമ്മ രംഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ചിത്രത്തിൽ യുവതാരങ്ങൾ മികച്ച അഭിനയമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. ഷിബു തമീൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
** Note :
കുറിപ്പ്: എ ബി സി ഡി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.