അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് അടി. ലില്ലി, അന്വേഷണം എന്നിവയാണ് പ്രശോഭ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. രതീഷ് രവിയുടേതാണ് തിരക്കഥ.
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസാസന്‍, ബിന്ദു ജയന്‍, ധ്രുവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും, ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരെയുള്ള അടിയാണ് ചിത്രം. കുടുംബ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയത്.
ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്. അന്‍വര്‍ അലി, ഷര്‍ഫു എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹാനിയ നഫീസ, ഗോവിന്ദ് വസന്ത, ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
2023 ഏപ്രില്‍ 14നായിരുന്നു ചിത്രത്തിന്റെ റിലീസ്.
** Note :
കുറിപ്പ്: അടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.