ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അഹിംസ.മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ചിത്രത്തില്‍ രതീഷ്,സുകുമാരന്‍,പൂര്‍ണ്ണിമ ജയറാം,സീമ,മേനക സുരേഷ്,ശ്രീനിവാസന്‍,ജോസ് പ്രകാശ്,ലാലു അലക്‌സ്,കുതിരവട്ടം പപ്പു തുടങ്ങി വന്‍താരനിരയാണ് ഉള്ളത്.1981ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.കൂടാതെ മികച്ച ചിത്രസംയോജനത്തിന് കെ നാരായണനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു.ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ ടി ഉമ്മറാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ ജെ യേശുദാസ്,എസ് ജാനകി എന്നിവരായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
** Note :
കുറിപ്പ്: അഹിംസ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.