ദേശീയപുരസ്‌ക്കാര ജേതാവ് ഡി.ബിജു സംവിധാനം ചെയ്ത ചിത്രമാണ് ആകാശത്തിന്റെ നിറം.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ നാലു പേരുടെ കഥയാണ് ചിത്രം പറയുന്നത്.പൃഥ്വിരാജ്,ഇന്ദ്രജിത്ത്,നെടുമുടി വേണു,അനൂപ് ചന്ദ്രന്‍,ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സംവിധായകന്റെ 8 വയസ്സുള്ള മകനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.2011ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നവംബര്‍ 24ന് വിദേശ പ്രതിനിധികള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ കെ.അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.കസാഖിസ്ഥാനിലെ യൂറേഷ്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
** Note :
കുറിപ്പ്: ആകാശത്തിന്റെ നിറം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.