എലോണ്‍ കഥ
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോണ്‍. രാജേഷ് ജയറാമിന്റെതാണ് തിരക്കഥ. മോഹന്‍ലാല്‍ ഏക കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി മറ്റു ചില താരങ്ങളും എത്തുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും എലോണിലൂടെ ഒന്നിക്കുന്നത്.
അഭിനേതാവായി മോഹന്‍ലാല്‍ മാത്രം
മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ അഭിനേതാവായി എത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഹ്യൂമന്‍ റൈറ്റ്‌സിലെ ഉദ്യാഗസ്ഥനായ കാളിദാസന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍, സിദ്ദിഖ്, നന്ദു, മല്ലിക സുകുമാരന്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ ശബ്ദസാന്നിദ്ധ്യമായി എത്തുന്നു.
കഥ
കൊവിഡ് കാലത്ത് തന്റെ ഭാവി വധു നല്‍കിയ കൊച്ചിയിലെ ആഡംബര ഫ്‌ളാറ്റില്‍ താമസത്തിന് എത്തുന്ന കാളിദാസന്റെ പിന്നീടുള്ള ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സമീപകാലത്തെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് എലോണിലെ കാളിദാസ്.
അണിയറപ്രവര്‍ത്തകര്‍
അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റങ്ങ് ഡോണ്‍മാക്‌സ്. ജേക്‌സ് ബിജോയിയാണ് സംഗീത സംവിധാനം നിര്‍വ്വവഹിച്ചത്.
നിര്‍മ്മാണം
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ആശിര്‍വാദ് നിര്‍മ്മിക്കുന്ന മുപ്പതാമത്തെ ചിത്രം കൂടിയാണ് എലോണ്‍.
റിലീസ്
2023 ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മുമ്പ് ഡയറക്ട് ഒടിടിയായി ചിത്രം റിലീസ് ചെയ്യുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എലോണ്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റില്ലെന്നും തിയേറ്ററുകളില്‍ എത്തിയാല്‍ ലാഗ് ആണെന്ന് ജനങ്ങള്‍ അഭിപ്രായം പറയുമെന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
തിയേറ്റര്‍ റിലീസ് - 2023 ജനുവരി 26
ഒടിടി റിലീസ് - 2023 മാര്‍ച്ച് 3 - ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍
** Note :
Hello! Would you like to share the storyline of the movie എലോണ്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].