ശരത് അപ്പാനി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് അമല. സസ്‌പെന്‍സ് സെക്കോ ത്രില്ലറായി ഒരുക്കിയ ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമാണ്. മലയാളം, തമിഴ്‌സ, തെലുങ്ക് ഭാഷകളിലായി 2023 മെയ് 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
രജിഷ വിജയന്‍, ശ്രീകാന്ത്, സജിത മഠത്തില്‍, ചേലാമറ്റം ഖാദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനവും അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. മസ്‌കോട്ട് പ്രൊഡക്ഷന്‍സിന്റെയും ടോമ്മന്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ബാനറില്‍ മുഹ്‌സിന നിഷാദ് ഇബ്രാഹിം ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: അമല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.