ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് അമ്പിളി.ജോണ്‍ പോള്‍ ജോര്‍ജ്ജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്.പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്‍റെ സഹോദരനാണ് നവീന്‍.
നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റൈ ബാനറില്‍ മുകേഷ് ആര്‍ മേത്ത,എ.വി അനൂപ്,സിവി സാരഥി തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗപ്പിക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയ വിഷ്ണു വിജയ് തന്നെയാണ് അമ്പിളി എന്ന ചിത്രത്തിലെ പാട്ടുകളും ഒരുക്കുന്നത്.ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച കിരണ്‍ ദാസാണ് ചിത്രത്തിന്റെയും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്,പ്രേംലാല്‍ കെ കെയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.
** Note :
കുറിപ്പ്: അമ്പിളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.