അനന്തഭദ്രം കഥ/ സംഭവവിവരണം

    സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് അനന്തഭദ്രം. 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മനോജ് കെ ജയൻ, പൃഥ്വിരാജ്, കലാഭവൻ മണി, കാവ്യാ മാധവൻ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, റിയ സെൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സുനിൽ പരമേശ്വരൻ തിരക്കഥയെഴുതിയിരിക്കുന്ന അനന്തഭദ്രം മണിയൻപിള്ള രാജുവാണ് നിർമ്മിച്ചത്. ഒരു യക്ഷിക്കഥയാണ് അനന്തഭദ്രം എന്ന സിനിമ വിവരിക്കുന്നത്. 

    ദുര്‍മ്മന്ത്രവാദം, ആയോധനകല, ആഭിചാര കർമ്മങ്ങൾ തുടങ്ങിയവയാണ് ഈ ചിത്രത്തിൽ അടങ്ങിയിരിക്കുന്നത്. ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞു തന്ന യക്ഷി കഥകള്ളിൽ നിന്ന് പ്രജോതനം ഉൾകൊണ്ടാണ് താൻ സിനിമയൊരിക്കിയാതെന്ന് സംവിധായകൻ സന്തോഷ് ശിവൻ പറഞ്ഞു. ശിവപുരം എന്ന നാടിനെക്കുറിച്ചും, അവിടെയുള്ള ദുര്‍മ്മന്ത്രവാദികളെക്കുറിച്ചും അനന്തന്റെ അമ്മ അവനോട് വിവരിക്കുന്നു. ഒരു ദിവസം അനന്തൻ തന്റെ അമ്മ ജനിച്ചു വളർന്ന നാട് കാണുവാനായി ശിവപുരത്തേക്ക് പുറപ്പെടുന്നു. അവിടെവച്ച് ദിഗംബരൻ (മനോജ് കെ ജയൻ) എന്ന ദുര്‍മ്മന്ത്രവാദിയെ അയാൾ നേരിൽ കാണുന്നു.
    **Note:Hey! Would you like to share the story of the movie അനന്തഭദ്രം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X