എണ്‍പത്തിയാറ് പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും അങ്കമാലി ഡയറീസിനുണ്ട്. സിനിമയ്ക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണമെന്ന നിര്‍മാതാവ് വിജയ് ബാബുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ മതിയെന്ന തീരുമാനത്തിലെത്തുന്നത്.
നായകന്റെ ചെറുപ്പകാലം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ളയാണ്.ആന്റണി വര്‍ഗ്ഗീസ്, ടിറ്റോ വില്‍സണ്‍, ശരത് കുമാര്‍, രേഷ്മ രാജന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായെത്തുന്നത്. സിനോജ് വര്‍ഗ്ഗീസ്, വിനീത് വിശ്വന്‍, ബിറ്റോ ഡേവിസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നു.
** Note :
കുറിപ്പ്: അങ്കമാലി ഡയറീസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.