പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കരാജ്യത്തെ ജിമ്മന്‍മാര്‍. ഹ്യൂമര്‍ ടച്ചില്‍ കഥ പറയുന്ന ചിത്രത്തിലെ നായിക 'ആനന്ദ'ത്തിലൂടെ പ്രശസ്തയായ വിനീത കോശിയാണ്. ചിത്രത്തില്‍ രൂപേഷ് പീതാംബരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജീവ് പിള്ള, സുദേവ് നായര്‍, ശങ്കര്‍ ഇന്ദുചൂഡന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെ ഒരു സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാന്‍ സുജിത് വാസുദേവിനോടൊപ്പം അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ജിക്കു ജേക്കബ് പീറ്റര്‍ ആണ് നിര്‍വഹിക്കുന്നത്. ഡിക്യു ഫിലിംസിന്റെ ബാനറില്‍ സുമേഷ് ഇകെയും ജാക്ക്‌സണ്‍ ജയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.