മചുക എന്ന ചിത്രത്തിനുശേഷം ജയന്‍ വന്നേരി സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജൂഡ് ആന്റണി, അജു വര്‍ഗീസ്, ജോജു ജോര്‍ജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ചെമ്പില്‍ അശോകന്‍, ഷാലു റഹീം, അഭിരാമി, മീര നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.
സുധീഷ് എസ് കെ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍,ആര്‍ വെങ്കിടാചലം എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്നു. സോബിന്‍ കെ തോമസ് എഡിറ്റിങ്ങും ജെറി സൈമണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഡെയ്ഞ്ചര്‍മണിയാണ് ചിത്രത്തിന്റെ ആക്ഷന്‍ നിര്‍വ്വഹിക്കുന്നത്. സ്‌റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും പ്രസന്ന മാസ്റ്റര്‍ കൊറിയോഗ്രാഫിയും നിര്‍വ്വഹിച്ചിരിക്കുന്നു. അഗാപെ മൂവിസൗസിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലാരിയന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.