വിശ്വനാഥന്റെ സംവിധാനത്തിൽ പ്രതാപ് പോത്തന്‍, സണ്ണി വെയ്ന്‍, രമ്യാ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാള ചലച്ചിത്രമാണ് അപ്പവും വീഞ്ഞും. ഗോവയിലെ ഒരു മ്യൂസിക് ബാന്‍ഡിലെ അംഗമാണ് ജൂഡ് (സണ്ണി വെയ്ൻ). ഒരു യാത്രയ്ക്കിടെ ഹൈറേഞ്ചിലെ ഒരു ക്ലബ്ബില്‍ വെച്ച് അയാള്‍ ഫെര്‍ണാണ്ടസ് (പ്രതാപ് കെ പോത്തൻ) എന്ന എസ്റ്റേറ്റ് ഉടമയെ പരിചയപ്പെടുന്നു. കുറഞ്ഞ സമയം കൊണ്ട് സൗഹൃദത്തിലായ ജൂഡിനെ ഫെര്‍ണാണ്ടസ് തന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. ഭാര്യ മെര്‍ലിന്‍, വിദേശത്തു പഠിക്കുന്ന ഏകമകള്‍ ജല എന്നിവരടങ്ങുന്നതാണ് ഫെര്‍ണാണ്ടസ്സിന്റെ കുടുംബം. കുടുംബാംഗങ്ങള്‍ക്ക് പ്രിയങ്കരനായി മാറിയ ജൂഡിന് ആ വീട്ടില്‍ പൂര്‍ണസ്വാതന്ത്ര്യം ലഭിക്കുന്നു. എന്നാല്‍ തുടര്‍ന്നുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവരുടെ ജീവിതം മാറ്റിമറിക്കുന്നു. സുനില്‍ സുഗത, ബാലു വര്‍ഗീസ്, ശ്വേതാ മേനോന്‍, ഗീതാ വിജയന്‍, ലിഷോയ്, ദേവി അജിത്ത്, വത്സലാ മേനോന്‍ എന്നിവർ മറ്റ് വേഷങ്ങൾ ചെയ്യുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചന്‍ സംഗീതം പകർന്നിരിക്കുന്നു.
** Note :
കുറിപ്പ്: അപ്പവും വീഞ്ഞും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.