എം പദ്മകുമാറും, തിരക്കഥകൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് അറബികടലിന്റെ റാണി ദി മെട്രോ ഓഫ് വുമണ്‍. റിമ കല്ലിങ്കലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃപ്പുണ്ണിത്തുറക്കാരിയായിട്ടുള്ള സാധാരണക്കാരിയായ ലതിക എന്ന സെയില്‍സ് ഗേളായിട്ടാണ് റിമ ചിത്രത്തിലെത്തുന്നത്. മെട്രോയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
ചിത്രത്തില്‍ മോഹന്‍ലാല്‍ മെട്രോ മാന്‍ ഇ ശ്രീധരനായി വേഷമിടുന്നു. മെട്രോ റെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട് നഷ്ടപെടുന്ന ലതികയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അറിയപ്പെടുന്ന സംവിധായകനും ഒരു തിരക്കഥാകൃത്തും ഒരുമിച്ച് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
** Note :
കുറിപ്പ്: അറബികടലിന്റെ റാണി ദി മെട്രോ വുമണ്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.